മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിക്കായി വായ്പകള്‍ നല്‍കുന്നു

കൊച്ചി: എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന മുതിര്‍ന്ന പൗരന്മാര്‍ക്കായി നടപ്പിലാക്കുന്ന നവജീവന്‍ സ്വയം തൊഴില്‍ പദ്ധതിക്കുളള അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ നിലവിലുളള 50-65 പ്രായരിധിയിലുളളവര്‍ക്ക് അപേക്ഷിക്കാം.വ്യക്തിഗത വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത്. വായ്പാ പരിധി 50,000രൂപ വരെ . വായ്പയുടെ 25 ശതമാനം സബ്‌സിഡിയാണ്. പരമാവധി 12,500 രൂപ വരെ. അപേക്ഷാ ഫോറങ്ങള്‍ അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസുകളില്‍ നിന്ന് ലഭിക്കും. വകുപ്പിന്റെ www.employment.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422458.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →