സര്‍വ്വകലാശാലയുടെ ലോഗോയില്‍ ശ്രീനാരായണ ഗുരുവിനെ വ്യക്തമാക്കിയില്ലെന്ന് ആരോപണം

കൊല്ലം: കൊല്ലത്തെ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ലോഗോയില്‍ ശ്രീനാരായണഗുരുവിനെ ലോഗോയില്‍ വ്യക്തമാക്കിയിട്ടില്ലെന്ന ആരോപണം ശക്തമായി. ലോഗോ പിന്‍വലിക്കണമെന്നാണ് ആവശ്യം. പുതുതായി തുടങ്ങിയ സര്‍വ്വകാലാശാലയുടെ ലോഗോ അടുത്തയിട പ്രകാശനം ചെയ്തിരുന്നു. ലോഗോയില്‍ ഗുരുവിനെ ചിത്രീകരിച്ച വിധമാണ് വിവാദമായിരിക്കുന്നത്. ആകാശവീക്ഷണം എന്ന നിലയിലാണ് നിറ സങ്കലന രൂപം അവതരിപ്പിച്ചത്.

ലോഗോ പിന്‍വലിച്ച് ഗുരുവിനെ അടയാളപ്പെടുത്തുന്ന പുതിയ ലോഗോ വേണമെന്ന ആവശ്യം ഫേസ് ബുക്കില്‍ ഉയര്‍ന്നിട്ടുണ്ട്. സാസംസ്‌കാരിക പ്രവര്‍ത്തകരും ലോഗോയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ലോഗോയ്ക്ക് അനുമതി നല്‍കരുതെന്ന ആവശ്യം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പിലുമെത്തി. ജാമ്യതീയ രൂപങ്ങളെനിറങ്ങളുടെ സമന്വയത്തിലൂടെ ചിത്രമാക്കിയതാണ് ലോഗോ എന്നാണ് സര്‍വ്വകലാശാലയുടെ അവകാശവാദം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →