പന്തീ​രാ​ങ്കാ​വ് യു​.എ​.പി​.എ കേ​സി​ല്‍ ജാ​മ്യം റ​ദ്ദാ​ക്ക​പ്പെ​ട്ട താ​ഹ ഫ​സ​ല്‍ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി

കൊ​ച്ചി: പ​ന്തീ​രാ​ങ്കാ​വ് യു​.എ​.പി​.എ കേ​സി​ല്‍ ജാ​മ്യം റ​ദ്ദാ​ക്ക​പ്പെ​ട്ട താ​ഹ ഫ​സ​ല്‍ കൊച്ചി​യി​ലെ എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി. അ​ഭി​ഭാ​ഷ​ക​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയതിന് ശേഷമാണ് കീഴടങ്ങിയത്.

ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് താഹ പറഞ്ഞു. ജാ​മ്യം റ​ദ്ദാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നും താ​ഹ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. തെ​റ്റ് ചെ​യ്തി​ട്ടി​ല്ല. രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​ട്ടി​ല്ല. മാ​വോ​യി​സ്റ്റ് പ്ര​ചാ​ര​ക​ന​ല്ലെ​ന്നും താ​ഹ പറഞ്ഞു.

താ​ഹ ഫ​സ​ലി​നും അ​ല​ന്‍ ഷു​ഹൈ​ബി​നും എ​റ​ണാ​കു​ള​ത്തെ പ്ര​ത്യേ​ക എ​ന്‍​ഐ​എ കോ​ട​തി ജാ​മ്യം ന​ല്‍​കി​യ​ത് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട്
ദേശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​ ജാമ്യം റദ്ദാക്കുന്ന ന​ട​പ​ടി​യെ​ടു​ത്ത​ത്.

അ​ല​ന്‍ ഷു​ഹൈ​ബി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​തി​ല്‍ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നു ഡിവിഷൻ ബെഞ്ച് വ്യ​ക്ത​മാ​ക്കി​. ഒ​രു വ​ര്‍​ഷ​ത്തി​ന​കം വിചാരണ പൂ​ര്‍​ത്തി​യാ​ക്കാ​നും നി​ര്‍​ദേ​ശി​ച്ചു.

അ​ല​ന്‍ ഷു​ഹൈ​ബി​ന്‍റെ പ​ക്ക​ല്‍ നി​ന്നു പി​ടി​ച്ചെ​ടു​ത്ത രേഖകൾ ഗു​രു​ത​ര​മ​ല്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ജാമ്യം റദ്ദ് ചെയ്യാതിരുന്നത്. അ​റ​സ്റ്റി​ലാ​കു​മ്പോള്‍ അലൻ്റെ പ്രാ​യം 20 വ​യ​സ് മാ​ത്ര​മാ​യി​രു​ന്നെ​ന്നും വി​ല​യി​രു​ത്തി​. അ​ല​ന്‍ നേരത്തെ മാ​ന​സി​ക രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​ണെ​ന്ന​തും കോടതി പരിഗണിച്ചു

2019 ന​വം​ബ​ര്‍ ഒ​ന്നി​നാ​ണ് ഇവരെ കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വി​ല്‍ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് മാ​വോ​യി​സ്റ്റ് സം​ഘ​ട​ന​യു​ടെ ല​ഘു​ലേ​ഖ​ക​ള്‍ ഉ​ള്‍​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്തുവെന്ന് വ്യക്തമാക്കി യു​എ​പി​എ ചു​മ​ത്തി. തുടർന്ന് അ​ന്വേ​ഷ​ണം എ​ന്‍​ഐ​എ​യ്ക്ക് കൈ​മാ​റുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →