കൊല്‍ക്കത്ത : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി അഭിനയിച്ച ഓയിലിന്റെ പരസ്യം കമ്പനി പിന്‍വലിച്ചു.
ഹൃദയം ആരോഗ്യപരമായി നിലനിർത്താൻ ഈ ഓയിൽ സഹായിക്കുമെന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്ന പരസ്യമാണ് പിൻവലിച്ചത്.
അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഇന്ത്യ മുഴുവന്‍ വില്‍ക്കപ്പെടുന്ന ഒരു പ്രമുഖ കുക്കിങ് ഓയിലിന്റെ പരസ്യമാണിത്.
ഹൃദയാഘാതത്തെ തുടർന്ന് ഗാംഗുലി ആശുപത്രിയില്‍ ചികിത്സ തേടിയതോടെ പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പരിഹസിക്കപ്പെട്ടിരുന്നു. തുടർന്ന് ട്രോൾ പെരുമഴയായതോടെയാണ് പരസ്യം പിൻവലിച്ചത്.
നെഞ്ചുവേദനയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗാംഗുലിയെ ആന്ജിയോപ്ലാസ്‌റ്റിക്ക് വിധേയമാക്കിയിരിക്കുകയാണ്. ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്. ഗാംഗുലിയെ 6-1-2021 ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.