ഡൽഹിയിലെ കർഷക സമരത്തിൽ പങ്കുചേരാൻ കേരളത്തിലെ കര്‍ഷകരുമെത്തുന്നു

തിരുവനന്തപുരം: കേന്ദ്രത്തിൻ്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി കേരളത്തിലെ കര്‍ഷകരും ഒപ്പം ചേരും. ആയിരം കർഷകർ സമരത്തില്‍ ചേരുമെന്ന് കര്‍ഷകസംഘം ഭാരവാഹികള്‍ അറിയിച്ചു. 2020 ഡിസംബര്‍ 31ന് പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് കേരളം കാര്‍ഷികനിയമ ഭേദഗതിക്കെതിരെ പ്രതികരിച്ചിരുന്നു. തുടർന്നാണ് ഐകൃദാർഡ്യം പ്രഖ്യാപിച്ച് സമരത്തിൽ പങ്കു ചേരുന്നത്.

2020 നവംബര്‍ 26 മുതല്‍ ആരംഭിച്ച കർഷക സമരത്തിന് പിന്തുണയേകി കർഷക സംഘങ്ങൾ കേരളത്തിൽ നിന്ന് ഡല്‍ഹിയിലേക്ക് മാർച്ച് നടത്തും.
2021 ജനുവരി 11ന് കണ്ണൂരില്‍ നിന്നാണ് ആദ്യസംഘം ഡല്‍ഹിയ്‌ക്ക് പുറപ്പെടുക. ആദ്യ സംഘത്തില്‍ അഞ്ഞൂറുപേര്‍ ഉണ്ടാകുമെന്ന് കര്‍ഷകസംഘം അറിയിച്ചു. കേന്ദ്രം കർഷകരുമായി നടത്തിയ ഏഴാം വട്ട ചർച്ചയും പരാജയമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →