താരറാണി നയൻതാര കേന്ദ്രകഥാപാത്രമായി എത്തിയ തമിഴിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് കോലമാവ് കോകില .ഈ സിനിമ ബോളിവുഡിലേക്ക് എടുക്കുന്നു എന്ന പുതിയൊരു വാർത്തയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
ഈ ചിത്രം ബോളിവുഡിലേക്ക് എത്തുമ്പോൾ നയൻതാര അവതരിപ്പിച്ച കോകിലയായി ജാൻവി കപൂർ എത്തുന്നു എന്നാണ് വാർത്തകൾ .
നെൽസൺ ദിലീപ് കുമാർ തമിഴിൽ സംവിധാനം ചെയ്ത ഈ ചിത്രം ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രമാണ്.
ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ മിഡിൽക്ലാസ് കുടുംബത്തിലെ സാധാരണ പെൺകുട്ടി ആയാണ് ജാൻവി എത്തുക. പഞ്ചാബിലാണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരിക്കുക എന്നാണ് വിവരം.

