ലണ്ടന്‍: ആസ്‌ട്രെനിക്കാ -ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് യുകെയില്‍ നല്‍കി. ഇതോടെ ഈ വാക്‌സിന്‍ നല്‍കുന്ന ആദ്യ രാജ്യമായി യുകെ മാറി. 82 കാരനായ റിട്ടയേഡ് മെയിന്റനന്‍സ് മാനേജര്‍ ബ്രയാന്‍ പിങ്കര്‍ ആണ് ചര്‍ച്ചില്‍ ആശുപത്രിയില്‍ ആദ്യ ഡോസ് സ്വീകരിച്ചത്. കുറഞ്ഞ ചെലവില്‍ എളുപ്പത്തില്‍ ഗതാഗത യോഗ്യവുമായ ആസ്ട്രാ സെനക്കാ ഓക്‌സ് ഫോര്‍ഡ് വാകിസിന്‍ യുകെയിലെ ആറ് ആശുപത്രികളില്‍ തിങ്കളാഴ്ച ലഭ്യമാക്കും.
ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്നും ഇത് ഓക്സ്ഫോര്‍ഡില്‍ കണ്ടുപിടിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും. ആദ്യഡോസ് സ്വീകരിച്ച പിങ്കര്‍ പ്രതികരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചിഫ് നഴ്‌സ് സാം ഫോസ്റ്റര്‍ പറഞ്ഞു.
കോവിഡ് വൈറസിനെതിരെയുളള പോരാട്ടത്തിന്റെ സുപ്രധാന നിമിഷമാണിതെന്നും ഇതോടെ ഈ മഹാമാരിയുടെ അവസാനം കാണാന്‍ കഴിയുമെന്നും ആരോഗ്യ മന്ത്രി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. ഫ്രിഡ്ജിലെ താപനിലയില്‍ സൂക്ഷിക്കാന്‍ കഴിയുന്നതിനാല്‍ മറ്റുവാക്ലിനുകളേക്കാള്‍ ചെലവ് കുറവാണ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ടരകോടി പിന്നിട്ടു. അഞ്ചു ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട ചെയ്തിരിക്കുന്നു. ഇതോടെ രോഗ ബാധിതരുടെ എണ്ണം എട്ടുകോടി അപത്തിയേഴ് ലക്ഷമായി.ഉയര്‍ന്നു. 1.87 ലക്ഷം പേര്‍ മരിച്ചു. രോഗ മുക്തി നേടിയവരുടെഎണ്ണം ആറുകോടി കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുളളത്.
അമേരിക്കയില്‍ 2.11 കോടി രോഗ ബാധിതരാണുളളത്. 1,91,726 പുതിയ കേസുകള്‍ റിപ്പോര്‍ട്ടുചെയ്തു. 3,60,078 പേര്‍ മരിച്ചു. ഒരുകോടി ഇരുപത്തിനാലുലക്ഷം പേര്‍ രോഗമുക്തി പ്രാപിച്ചു. ബ്രസീലില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 77 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1.96 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 68 ലക്ഷം പിന്നിട്ടു.
അതേസമയം ചൈനയില്‍ വീണ്ടും കോവിഡ് വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനയിലെ ഓട്ടോപാര്‍ക്ക് പാക്കേജുകളില്‍ ജോലിയെയ്യുന്നവരിലാണ് വൈറസ് കണ്ടെത്തിയത്. ഷാങ്‌സി പ്രവിശ്യയിലെ ജിന്‍ചെംഗ് നഗരത്തിലാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ പാക്കിംഗ് കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി പൂട്ടി. ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട എല്ലാവരേയും കോവിഡ് ടെസ്റ്റ് നടത്തി. അതില്‍ പലര്‍ക്കും കോവിഡ് നെഗറ്റീവ് ആണെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം കോവിഡ് ഭീതി വിട്ടുമാറുന്നതിന് മുമ്പുതന്നെ അടുത്ത മഹാമാരി ലോകത്തെ പിടികൂടുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തുവന്നു. ലോകത്തെ മനുഷ്യരാശിക്ക് വെല്ലുവിളിയായ മാരക രോഗങ്ങള്‍ക്കു പിന്നാലെ എത്തുന്ന പുതിയ രോഗത്തിന് ഡിസീസ് എക്‌സ് എന്നാണ് ശാസ്ത്രലോകം പേരിട്ടിരിക്കുന്നത്. ഡിസീസ് എക്‌സ് അതിനാശകാരി ആാകാമെന്നാണ് 1976ല്‍ എബോളവൈറസ് കണ്ടുപിടിച്ച പ്രൊഫസര്‍ ജീന്‍ജാക്വസ് മുയംബെതംഫും മുന്നതിയിപ്പു നല്‍കുന്നത്.

