പാമ്പുകളെ പിടിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് , ഇത് തനിക്കെതിരെയുളള അജണ്ടയെന്ന വാവ സുരേഷ്.

തിരുവനന്തപുരം: പാമ്പുകളെ പിടിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുന്ന വാവാ സുരേഷിന്റെ യുള്‍പ്പെടയുളള എല്ലാ പ്രദര്‍ശന പരിപടികളും നിര്‍ത്തിവയ്ക്കണമെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവ്. പാമ്പുകളെ അശാസത്രീയമയാ രീതിയില്‍ പിടികൂടുന്നതും അതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നതും ആളുകള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വനം വകുപ്പിന്റെ പുതിയ കണ്ടെത്തല്‍. ഇത്തരം പരിപാടികള്‍ അപകഠത്തിന് വഴിവെക്കുന്നതാണെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കുന്നു. പരിപാടികള്‍ അടിയന്തിരമായി നിര്‍ത്തിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും വനം വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

എന്നാല്‍ ഈ ഉത്തരവിനെതിരെ സ്‌നേക്ക് മാസ്റ്റര്‍ പരിപാടിയുടെ അവതാരകനായ വാവ സുരേഷ് രംഗത്തെത്തി. ഈ നീക്കത്തിന് പിന്നില്‍ തനിക്കെതിരായചിലരുടെ ഹിഡന്‍ അജണ്ടയാണുളളതെന്നും വനം വകുപ്പിന്‍റെ പുതിയ നിബന്ധനകള്‍ കേള്‍ക്കുമ്പോള്‍ ചിരിവരുകയാണെന്നും വിവാ സുരേഷ് പറഞ്ഞു. കേരളം ഇപ്പോള്‍ വേറൊരു ലോകത്താണെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വാവ പറഞ്ഞു.

ഇന്ത്യന്‍ ഫോറസ്റ്റ് ആക്ടുപ്രകാരം പാമ്പിനെ കൈകൊണ്ട് പിടിക്കുന്നതിനോ വിഡിയോ ചിത്രീകരിക്കുന്നതിനോ വിലക്കില്ല. എന്നാല്‍ ഇവിടെ നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ വേറെ ചിലര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതില്‍ അസൂയ പൂണ്ട ചിലര്‍ക്കുവേണ്ടി ചില വനം വകുപ്പ് ഓഫീസര്‍മാര്‍ നടപടി കടുപ്പിക്കുകകയാണ് ചെയ്യുന്നതെന്നും, ഇതെല്ലാം ഒരജണ്ടയുടെ പേരിലാണെന്നും വാവാ സുരേഷ് പറഞ്ഞു. വനം മാലിന്യം തളളുന്ന സ്ഥലമായി മാറിയിരിക്കുകയാണ്. അവര്‍ക്കെതിരെ നടപടിയില്ല.ഇത് തടയാനോ വൃത്തിയാക്കനോ ഉളള ആര്‍ജ്ജവം ആരും കാണിക്കുന്നുമില്ലന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷം കൊണ്ട് 202 കിംഗ് കോബ്രകളേയും പതിനായിരക്കണക്കിന് പാമ്പുകളേയും 202 രാജവെമ്പാലകളേയും പിടിച്ചു. സ്വന്തം കയ്യില്‍ നിന്ന് പണം എടുത്ത് ഫോറസ്റ്റിനും നാടിനും വേണ്ടി സേവനം ചെയ്ത തനിക്ക് ചെറിയ ആദരം നല്‍കുകയല്ലേ വേണ്ടതെന്ന് വാവാ സുരേഷ് ചോദിക്കുന്നു. കേരളമെന്താ അടിമ സംസ്ഥാനമാണോ, ചിറ്റാര്‍ ഫോറസറ്റ് സ്‌റ്റേഷനില്‍ ഓഫീസര്‍മാരുമായിട്ട് താന്‍ നില്‍ക്കുന്ന ഫോട്ടോ കാണാന്‍ പാടില്ലാത്തത് എന്തോ കണ്ടെന്ന രീതിയിലാണ് കേരള വനം വകുപ്പിലെ ഒരു ഓഫീസര്‍ അവിടന്ന് മാറ്റിച്ചത്. താനെന്താ തീവ്രവാദിയാണോ അതോ താന്‍ രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാേണാഎന്നും വാവ ചോദിച്ചു. , തനിക്കെതിരെയുളള നീക്കത്തിന് പിന്നില്‍ ഒരു വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →