ഡൽഹി – ജയ്പൂർ ദേശീയപാതയിൽ കർഷകരും പൊലീസും ഏറ്റുമുട്ടി , നിരവധി തവണ കണ്ണീർവാതകം പ്രയോഗിച്ചു, മേഖലയിൽ സംഘർഷ സാധ്യത തുടരുന്നു

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ പൊലീസ് ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിലേക്ക് നീങ്ങാൻ ശ്രമിച്ചതിനെ തുടർന്ന് ഡൽഹി-ജയ്പൂർ ദേശീയപാതയിലെ റേവാഡിയിൽ സംഘർഷാവസ്ഥ. തിങ്കളാഴ്ച (04/01/21) രാവിലെയായിരുന്നു സംഭവം. പൊലീസ് നിരവധി തവണ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. എന്നാൽ, കർഷകർ ട്രാക്ടറുകളിൽ മുന്നോട്ടുനീങ്ങുകയായിരുന്നു. മേഖലയിൽ സംഘർഷ സാധ്യത തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →