ആലപ്പുഴ : കൈനകരിയില്‍ വീട്ടമ്മയെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ അഞ്ചു പേര്‍ പിടിയിൽ. എബനേസര്‍ വീട്ടില്‍ പ്രിന്‍സ് ജോണ്‍ (28), പത്തനംതിട്ട സ്വദേശികളായ അഖില്‍ (25), സുജിത്ത് (21), സുബിന്‍ (20), മഹേഷ് (20) എന്നിവരെയാണു നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഫോൺ മുഖേന ഒന്നാം പ്രതിയായ രതീഷുമായി വീട്ടമ്മ പരിചയത്തിലായി. പിന്നീട് വീട്ടമ്മയെ രതീഷ് കുമളിയിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് നഗ്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നു ഭീഷണിപ്പെടുത്തി നാലര ലക്ഷം രൂപ തട്ടിയെടുത്തു.
ഒന്നാം പ്രതിയായ രതീഷ് മോഹന്‍ ഇപ്പോള്‍ മറ്റൊരു കേസില്‍പെട്ട് ജയിലിലാണ്.
രതീഷ് ജയിലില്‍ ആയ സമയത്ത് രതീഷിന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ പ്രിന്‍സ് വീട്ടമ്മയെ ഭീഷണിപ്പെടുത്തുന്നത് തുടർന്നു.
2 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസിന്റെ നിര്‍ദേശമനുസരിച്ച് പ്രിന്‍സിനെ യുവതി വിളിച്ചു വരുത്തി, അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റുള്ളവർ
ഇയാള്‍ക്ക് സഹായികളായി വാഹനത്തില്‍ എത്തിയവരാണ്.

