പ്രമുഖ തിരക്കഥാകൃത്ത് ഷാജി പാണ്ഡവത്ത് നിര്യാതനായി.

അമ്പലപ്പുഴ : ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രമുഖ തിരക്കഥാകൃത്ത് അമ്പലപ്പുഴ കോമന പ്ലാക്കുടിവീട്ടിൽ കേശവൻനായരുടെയും ശങ്കരി ദേവിയുടെയും മകൻ ഷാജി പാണ്ഡവത്ത് (62) നിര്യാതനായി.
3 /01/2021 ഞായറാഴ്ച ഉച്ചയ്ക്ക് 2- 30 ഓടെ ആയിരുന്നു അന്ത്യം.

1991 പുറത്തിറങ്ങിയ പോൾ ബാബു സംവിധാനം ചെയ്ത് കക്കരവി, കാർത്തിക തുടങ്ങിയവർ അഭിനയിച്ച ആവണി കുന്നിലെ കിന്നരി പൂക്കളുടെ കഥ ഷാജിപാണ്ഡവത്തിന്റതായിരുന്നു.

1995 പുറത്തിറങ്ങിയ പ്രായിക്കരപാപ്പാന്റ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചതും, കടൽകാക്ക, ഗംഗോത്രി തുടങ്ങിയ സിനിമകളുടെയും തിരക്കഥ ഒരുക്കിയതും ഷാജി പാണ്ഡവത്ത് തന്നെയായിരുന്നു.

കൂടാതെ അതെ ഈ നിരവധി സീരിയലുകൾക്കും കഥയും തിരക്കഥയും എഴുതിയിട്ടുണ്ട് പുതുമുഖങ്ങളെ അണിനിരത്തി ഷാജി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം കാക്കത്തുരുത്ത് പ്രദർശനത്തിനുള്ള തയ്യാറെടുപ്പിലാണ്.

വിപ്ലവ ഗായിക മേദിനിയുടെ മകൾ ഹസ്ന യാണ് ഭാര്യ. മക്കൾ : ടീന, ഹിമ.
മരുമക്കൾ : ഷൈൻ, വിവേക്. സംസ്കാരം 04/01/2021 തിങ്കളാഴ്ച അമ്പലപ്പുഴയിലെ വീട്ടുവളപ്പിൽ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →