ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ ഓൺലൈൻ ആയി. ഈ മാസം 10 വരെ പ്രബന്ധങ്ങൾ നൽകാം.

തിരുവനന്തപുരം : മാർച്ച് 12 മുതൽ 19 വരെ ഓൺലൈൻ ആയി നടത്തുന്ന ഗ്ലോബൽ ഫെസ്റ്റിവലിൽ അവതരിപ്പിക്കാനുള്ള പ്രബന്ധങ്ങൾ 10 വരെ അയക്കാം. കോവിഡ് വ്യാപനം കണക്കിലെടുത്താണ് കഴിഞ്ഞ വർഷം അങ്കമാലിയിൽ നടത്താനിരുന്ന ഫെസ്റ്റിവൽ ഇപ്പോൾ ഓൺലൈനായി നടത്തുന്നത്. അഞ്ചുവേദികളിലായി പ്രതിദിനം 12 മണിക്കൂറോളം വിവിധ സെമിനാറുകൾ നടക്കും.

കേന്ദ്രമന്ത്രി വി മുരളീധരൻ കമ്മിറ്റി ചെയർമാൻ ആയിട്ടുള്ള ഈ ഫെസ്റ്റിവൽ സെൻറർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (നിസ്സ)നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ എം എ ഐ), ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻറ് അസോസിയേഷൻ, ആയുർവേദ ഡ്രഗ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ, കിസ്മ സെൽഫ് ഫിനാൻസിങ് മാനേജ്മെൻറ് അസോസിയേഷൻ, തുടങ്ങി കേന്ദ്ര-സംസ്ഥാന സ്വകാര്യ മേഖലകളിൽ നിന്നുമുള്ള രാജ്യത്തെ മുപ്പതിലധികം സംഘടനകളുടെയും വിദേശത്ത് 14 സംഘടനകളുടെയും സഹകരണത്തോടെയാണ് ഗ്ലോബൽ ആയുർവേദ മീറ്റ് സംഘടിപ്പിക്കുന്നത്.

പ്രബന്ധങ്ങൾ എന്ന വെബ്സൈറ്റ് വഴി gaf.co.in സമർപ്പിക്കാം .

കൂടുതൽ വിവരങ്ങൾക്ക് : gafkerala@gmail.com
ഫോൺ : 9 4 4 7 2 0 5 9 1 3, 8 0 7 5 2 2 2 4 3 5 .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →