രാജ്യത്ത് സ്ഥിരീകരിച്ചതില്‍ 38 കൊറോണ കേസുകള്‍ ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് മൂലമാണെന്ന് വ്യക്തമായി.
നിംഹാന്‍സ് ബെംഗളൂരു-10, സി.സി.എം.ബി.ഹൈദരാബാദ്-3 , എന്‍.ഐ.വി. പൂനെ-5, ഐ.ജി.ഐ.ബി.ഡല്‍ഹി-11, എന്‍.സി.ഡി.സി.ന്യൂഡല്‍ഹി- 8, എന്‍.സി.ബി.ജി.കൊല്‍ക്കത്ത-1
പോസിറ്റീവായ സാമ്പിളുകളില്‍ വിശദമായ ജനിതകഘടനാ പരിശോധകള്‍ നടന്നു വരുന്നു.
ജനിതക വ്യതിയാനം വന്ന കൊറോണ സ്ഥിരീകരിച്ച എല്ലാവരേയും അതത് സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കിയിട്ടുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളില്‍,ഐസലേഷനിലേക്ക് മാറ്റി.അവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയും ക്വാറന്റൈനിലാക്കിയിട്ടുണ്ട്.രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റുള്ളവര്‍, സഹയാത്രികര്‍,കുടുംബാംഗങ്ങള്‍ തുടങ്ങിയ മുഴുവന്‍ പേരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

