കട്ടപ്പന: ഫോക്കുലര്‍ അവാര്‍ഡ് ജേതാവും ഇടുക്കി ജില്ലയിലെ സാംസ്കാരിക പ്രവര്‍ത്തകനും, എഴുത്തുകാരനും, കവിയും ആയ കാഞ്ചിയാര്‍ രാജന് പുരോഗമന കലാ സാഹിത്യ സംഘം ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അമുമോദനം നല്കി. കട്ടപ്പന പ്രസ്ക്ലബ്ബ് ഹാളില്‍ നടന്ന അനുമോദന സമ്മേളനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജികെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പുരോഗമനകലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതന് കരുവാറ്റ അദ്ധ്യക്ഷനായിരുന്നു.
കാഞ്ചിയാര്‍ താജന്റെ സമഗ്ര സംഭാവനകള്‍ക്കുളള ഉപഹാരം കവി കെആര്‍ രാമചന്ദ്രന് നല്കി. ജില്ലയില്‍ പളിയ നൃത്തത്തില്‍ നല്കിയിട്ടുളള സമഗ്ര സംഭാവനകള്‍ക്കുളള ഉപചാരം എ അരുവിക്ക് കെ.ജയചന്ദ്രനും ,പളിയഭാഷാ നാടക രൂപത്തിനുളള സംഭാവനകള്‍ക്ക് നാടക നടന് ജോസ് വെട്ടിക്കുഴയും,
ഓടപ്പഴം അവാര്‍ഡ് ലഭിച്ച അജീഷ് തായില്ല്യത്തിന് ജിജികെ ഫിലിപ്പും ഉപചാരങ്ങള്‍ നല്കി.
യുവകലാ സാഹിതി ഇടുക്കി ജില്ലാ പ്രസിഡന്റ് ബാബുപോലോസ്, ഇ.ജെ.ജോസഫ് (നാടക്), ബോബന്(ദര്‍ശന) എസ് സൂര്യലാല്‍ (സഫലി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. .സാമൂഹ്യ സാസംകാരിക രംഗങ്ങളില്‍ നിന്നുളള നിരവധിപേര്‍ അനുമോദന സമ്മേളനത്തില്‍ പങ്കെടുത്തു.

