യുവാക്കള്‍ക്കെതിരെ വ്യാജപരാതി നല്‍കിയ യുവതിക്കെതിരെ നടപടി.

ബറേലി: മുന്‍ കാമുകന്‍ ഉള്‍പ്പടെയുളള മൂന്നു യുവാക്കള്‍ക്കെതിരെ വ്യാജ പരാതി നല്‍കിയ 22 കാരി. യുവാക്കള്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കുകയും മതം മാറി അവരില്‍ ഒരാളെ വിവാഹം ചെയ്യാന്‍ നിബ്ബന്ധിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം .

പരാതിക്കാരി വിവാഹിതയാണ്. കഴിഞ്ഞ ഡിസംബര്‍ 1ന് തന്നെ യുവാക്കള്‍ ഉപദ്രവിച്ചെന്നായിരുന്നു പരാതിയുടെ ആരോപണം. എന്നാല്‍ യുവാക്കള്‍ ആ ദിവസം ബറേലിയില്‍ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ പരാതി തളളുകയും ചെയ്തു. വ്യാജ പരാതി നല്‍കിയതിന് യുവതി ക്കെതിരെ നടപടിയെടുക്കുമെന്നാണ് സൂചന.

വിവാഹത്തിന് മുമ്പ് യുവതി യുവാക്കളില്‍ ഒരാളുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇരുവരും ഒളിച്ചോടി . തുടര്‍ന്ന് യുവതിയെ കാണാനില്ലെന്ന് കാണിച്ച് അമ്മാവന്‍ പരാതി നല്‍കിയിരുന്നു. 9 ദിവസത്തിന് ശേഷം തിരിച്ചെത്തിയ യുവതി സ്വന്തം സമുദായത്തില്‍ പെട്ട വേറൊരാളെ വിവാഹം ചെയ്യുകയും ചെയ്തിരുന്നു.

വിവാഹ ശേഷം മുന്‍ കാമുകന്‍ തന്നെ പിന്‍തുടരുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നായിരുന്ന പരാതി. ഡിസംബര്‍ 1 ന് തന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തി മതപരിവര്‍ത്തനം ചെയ്യാന്‍ ആവശ്യപ്പെട്ടെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. അതനുസരിച്ച് യോഗി സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന ത്തിനെതിയെയുളള നിയമങ്ങളും യുവാക്കള്‍ക്കെതിരെ പോലീസ് ചാര്‍ത്തിയിരുന്നു. മൂന്നുപേരേയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു . എന്നാല്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →