പാവപ്പെട്ടവരുടെ അതിശക്തമായ ശബ്ദമെന്ന് മോദി, നഷ്ടമായത് യഥാര്‍ത്ഥ പോരാളിയെയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ഭൂട്ടാസിങിന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും ക്ഷേമത്തിനായി ഉയര്‍ന്നഅതിശക്തമായ ശബ്ദമായിരുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.ആത്മസമര്‍പ്പണമുള്ള നേതാവിനെയും പൊതു ജനങ്ങളുടെ യഥാര്‍ഥ പോരാളിയെയുമാണ് രാജ്യത്തിനു നഷ്ടപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനുസ്മരിച്ചു. പാര്‍ട്ടിയുടെ കരുത്തനായ സാരഥിയെയാണ് നഷ്ടമായതെന്ന് അധ്യക്ഷ സോണിയ ഗാന്ധി അനുസ്മരിച്ചു.
നിര്യാണത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അനുശോചനം രേഖപ്പെടുത്തി. ദലിത് നേതാവായിരുന്ന സിങ് 1986 – 89 കാലത്താണ് ആഭ്യന്തരമന്ത്രിയായിരുന്നത്. 1984-86 കാലത്ത് കൃഷിമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004-2006 കാലത്താണ് ബിഹാറിന്റെ ഗവര്‍ണര്‍ ആയിരുന്നത്. രാജസ്ഥാനിലെ ജലോറില്‍നിന്ന് 2009ലും 2014ലും ലോക്‌സഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. പിന്നീട് 2015ലാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →