ഹൈദരാബാദില്‍ 56കാരന്‍ മലയാളിയ്ക്ക് 16കാരി വധു: ആറു പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: അമ്മ മരിച്ചുപോയ, പിതാവ് കിടപ്പിലായ 16കാരിയെ 56കാരന്‍ മലയാളിയെ കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിച്ച സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീ ഉള്‍പ്പടെയുള്ളവരാണ് പിടിയിലായത്.അതേസമയം, പെണ്‍കുട്ടിയെ വിവാഹം കഴിച്ച മലയാളി അബ്ദുള്‍ ലത്തീഫ് പറമ്പന്‍ ഒളിവിലാണ്.ശൈശവ വിവാഹ നിരോധന നിയമത്തിനു പുറമേ പോക്സോ നിയമപ്രകാരവും പീഡനത്തിനും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

ബന്ധുവായ ഹൂറുന്നിസ നിര്‍ബന്ധിത വിവാഹം നടത്തിയത്. ഇതിനായി ഭര്‍ത്താവ് മിര്‍ ഫര്‍ഹത്തുള്ള, മകന്‍ മിര്‍ റഹ്മത്തുള്ള എന്നിവരുമായി ഇവര്‍ ഗൂഢാലോചന നടത്തി. വിവാഹ നടത്തിപ്പിനായി അബ്ദുള്‍ ലത്തീഫില്‍നിന്ന് ഹൂറുന്നിസ 2.5 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു.

ഇതില്‍ 1.5 ലക്ഷം രൂപ സ്വന്തമായെടുത്തു. ബാക്കി തുക ഇടനിലക്കാരായ അബ്ദുള്‍ റഹ്മാന്‍, വസീം ഖാന്‍, വിവാഹത്തിനു കാര്‍മികത്വം വഹിച്ച പുരോഹിതന്‍ മുഹമ്മദ് ബദിയുദ്ദീന്‍ ഖാദിരി എന്നിവര്‍ക്കു വീതിച്ചുനല്‍കി. പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയുടെ രേഖകള്‍ ഉപയോഗിച്ചാണ് വിവാഹം നടത്തിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഹൂറുന്നീസയ്ക്കെതിരേ കേസെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →