ബെംഗളൂരു: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ ക്രിയാറ്റിന്‍റെ അളവ് അമിതമായി വര്‍ദ്ദിച്ച സാഹചര്യത്തില്‍ മൂത്രാശയവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ് നടത്തിയത്. കോവിഡ് സാഹചര്യത്തില്‍ ആശുപത്രിയില്‍ കടുത്ത നിയന്ത്രണമുണ്ട്.
ഭാര്യ സൂഫിയാ മഅ്ദനി, മകന്‍ സലാഹുദ്ദീന്‍അയ്യൂബി തുടങ്ങിയവര്‍ ആശുപത്രിയില്‍ ഒപ്പമുണ്ട്. കോവിഡിന്‍റെ സാഹചര്യത്തിലാണ് ശസ്ത്രക്രിയ ഇതുവരെ നീട്ടി വച്ചത് താമസ സ്ഥലത്തുതന്നെ ചികിത്സ തുടരുകയുമാണ് ചെയ്തിരുന്നത്. രോഗാവസ്ഥ നിയന്ത്രണവിധേയമല്ലാതെ വന്നപ്പോഴാണ് ശ്ര്രതക്രിയ നടത്താന്‍ തീരുമാനിച്ചത്. രക്ത സമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകളും ശാരാരിക അസ്വസ്ഥതകളം ഉളളതിനാല്‍ അദ്ദേഹം ആശുപത്രിയില്‍ തുടരും.