വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും യു.കെ യിലേക്കുളള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ജനിതകമാറ്റം വന്ന കോവിഡ് ബ്രിട്ടണില്‍ കണ്ടെത്തയതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. സര്‍വീസുകള്‍ ജനുവരി എട്ടുമതല്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.

ജനുവരി 23 വരെ ഓരോ ആഴ്ചയിലും 15 വീതമായിരിക്കും സര്‍വീസുകള്‍. ഡല്‍ഹി , മുംബൈ ,ബെംഗളൂരു,ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാവും സര്‍വീസുകള്‍. സര്‍വീസുകളുടെ വിശദാംശങ്ങള്‍ ഡിജിസിഎ ഉടന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 22 മുതല്‍ 31 വരെയായിരുന്നു വിലക്ക്. പിന്നീട് ജനുവരി 8 വരെ നീട്ടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →