തൃശ്ശൂർ: തൃശൂർ കുതിരാനിൽ ദേശീയ പാതയിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു . അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾ ഒരു വാഹനത്തിനകത്ത് കുടുങ്ങിയിരിക്കുകയാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച (31/12/2020) രാവിലെ 6.45 ഓടെയായിരുന്നു അപകടം. അപകടം നടന്നതോടെ ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു.
തമിഴ്നാട്ടിൽ നിന്നുമുള്ള ചരക്ക് ലോറിയുടെ ബ്രേക്ക് പൊട്ടി മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

