ന്യൂഡൽഹി: 500 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്‌താല്‍ കേവിഡ് വാക്‌സിന്‍ നല്‍കാമെന്നും വേഗത്തില്‍ ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെട്ട് തട്ടിപ്പ് ഫോണ്‍ കോളുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. ഭോപ്പാല്‍ സ്വദേശിയായ ഒരാള്‍ക്ക് വാക്‌സിന്‍ ലഭിക്കാനായി രജിസ്‌റ്റര്‍ ചെയ്യൂ എന്ന ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. ഇത്തരം കോളുകള്‍ സംബന്ധിച്ച് ഇതിനോടകം നിരവധി പരാതികള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കൊറോണാ വൈറസ് വാക്‌സിന്‍ നല്‍കണമെങ്കില്‍ അക്കൗണ്ട് നമ്പരും ആധാര്‍ വിവരങ്ങളും നല്‍കണമെന്നാണ് വിളിച്ചയാള്‍ പറഞ്ഞതെന്ന് ഭോപ്പാല്‍ സ്വദേശി നല്‍കിയ പരാതിയില്‍ പറയുന്നു. വാക്‌സിനുകള്‍ വേഗത്തില്‍ ലഭിക്കാന്‍ 500 രൂപ നല്‍കി രജിസ്‌റ്റര്‍ചെയ്യാനും അയാള്‍ ആവശ്യപ്പെട്ടു. ഇത്തരം ഫോണ്‍കോളുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മദ്ധ്യപ്രദേശ് സൈബര്‍ സെല്‍ മുന്നറിയിപ്പ് നല്‍കി.