ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിൽ വച്ച് സ്ത്രീയെ സ്വകാര്യ ഭാഗം കാണിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു

നോയിഡ: ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിൽ വച്ച് സ്ത്രീയെ സ്വകാര്യ ഭാഗം കാണിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. ദില്ലി-നോയിഡ ഡയറക്റ്റ് ഫ്ലൈവേയിൽ വച്ച് 24/12/20 വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിൽ ഇരുന്ന യുവാവ് കാറിനുള്ളിൽ ഇരുന്ന യുവതിക്ക് നേരെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുകയായിരുന്നു.

യുവതി നൽകിയ ബൈക്ക് നമ്പർ വച്ച് നോയൽ വിൽസൺ എന്നയാളാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിയുകയും ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു. നോയിഡയിലെ താമസക്കാരിയാണ് യുവതി.

ഡി‌എൻ‌ഡി ടോൾ പ്ലാസയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വച്ചായിരുന്നു സംഭവം. താൻ മൂത്രമൊഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നാണ് പ്രതി പറയുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 354 ബി, 509 എന്നിവ ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →