വന്‍ നേട്ടം കൊയ്ത് ബിറ്റ് കോയിന്‍: കടിഞ്ഞാണിടാന്‍ യുഎസ് അട്ക്കമുള്ള രാജ്യങ്ങള്‍

ന്യൂഡല്‍ഹി: 2020 വര്‍ഷം ബിറ്റ്‌കോയിന്റെ മ്യൂല്യം കുതിച്ചുയരുന്നത് പുതിയ വെല്ലുവിളി ഉയര്‍ത്തുമോയെന്ന ആശങ്കയില്‍ ലോകം. ചരിത്രത്തില്‍ ആദ്യമായി 2,0000 ഡോളര്‍ (14.6 ലക്ഷം രൂപ) കടന്നാണ് ബിറ്റ് കോയിന്‍ ഇ്‌ക്കൊല്ലം നേട്ടം കൊയ്തത്. 2021 അവസാനത്തോടെ ബിറ്റ്‌കോയിന്‍ മൂല്യം 318,000 ഡോളര്‍ (2,33,55,510 രൂപ) ആയി ഉയരുമെന്നാണ് സൂചന. ഡിസംബറില്‍ ഒറ്റ ദവസം 4.5 ശതമാനത്തില്‍ ഏറെയാണ് ബിറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്നത്. ഇപ്പോള്‍ 20440 ഡോളറില്‍ ഏറെയാണ് ബിറ്റ്‌കോയിന്‍ മൂല്യം.വന്‍കിട നിക്ഷേപകരും ബിറ്റ്‌കോയിനിലേയ്ക്ക് തിരിയുന്നത് അനുകൂലമായിട്ടുണ്ട്. എന്നാല്‍ എന്നാല്‍, ക്രിപ്റ്റോകറന്‍സിയുടെ ഭാവി എന്തായിരിക്കുമെന്നത് ആണ് ഇപ്പോള്‍ ചോദ്യ ചിഹ്നമായി മാറുന്നത്.
സര്‍ക്കാരുകളുടെയോ ബാങ്കുകളുടെയോ നിയന്ത്രണത്തിന് പുറത്തുള്ള പണത്തിന്റെ ഡിജിറ്റല്‍ പതിപ്പായി പ്രവര്‍ത്തിക്കാനാണ് ക്രിപ്റ്റോകറന്‍സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലിങ്കുചെയ്തതും സ്വതന്ത്രവുമായ കമ്പ്യൂട്ടറുകളുടെ ശൃംഖലയിലാണ് ഇതിന്റെ സോഫ്‌റ്റ്വെയര്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍ക്കും പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനും നെറ്റ്വര്‍ക്കിന്റെ ഭാഗമാകാനും കഴിയും. എന്നാല്‍ ഏകപക്ഷീയമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരു പാര്‍ട്ടിക്കും നിയന്ത്രണമില്ല. ഇതിന് ഉടന്‍ ഒരു അവസാനം വരുമെന്നും ബിറ്റ് കോയിന്‍ ഉപയോഗത്തിന് നിയന്ത്രണം വരുമെന്നുമാണ് കോയിന്റെ മൂല്യ വര്‍ധനയോടെ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്.

അമേരിക്കയില്‍ ജോ ബൈഡന്‍ ഭരണകൂടം അധികാരമേറ്റു കഴിഞ്ഞ് ചില തന്ത്രപ്രധാനമായ നീക്കങ്ങള്‍ നടത്തയേക്കുമെന്നു കരുതുന്നു. ഗൂഗിള്‍, ഫെയസ്ബുക് തുടങ്ങിയ കമ്പനികള്‍ക്കെതിരായ ആന്റിട്രസ്റ്റ് നീക്കങ്ങള്‍ മുതല്‍ പുതിയ ഇന്റര്‍നെറ്റ് സ്വകാര്യതാ നിയമങ്ങള്‍ വരെ അതിന്റെ ഉപഉല്‍പന്നങ്ങളായേക്കാം എന്ന് അവര്‍ ഭയക്കുന്നു. ബൈഡന്‍ വൈറ്റ്ഹൗസിലെത്തി അധികം താമസിയാതെ ബിറ്റ്കോയിന്‍ അല്ലെങ്കില്‍ ക്രിപ്റ്റോകറന്‍സിയുടെ പ്രവര്‍ത്തനത്തെപറ്റി അന്വേഷം വരാമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.എന്നാല്‍, ബൈഡന്റെ ഓഫിസില്‍ ആരെല്ലാമായിരിക്കും ഉദ്യോഗസ്ഥരായി തിരഞ്ഞെടുക്കപ്പെടുക എന്നതിനെ ആശ്രയിച്ചായിരിക്കും ഇത്തരം കാര്യങ്ങള്‍. ബൈഡന്‍ ഭരണകൂടത്തില്‍ ട്രഷറി സെക്രട്ടറിയായി നോമിനേറ്റു ചെയ്യപ്പെട്ടിരിക്കുന്ന ജാനെറ്റ് യാലെന്‍ ബിറ്റ്കോയിന്‍ നിക്ഷേപകര്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അത് യഥാര്‍ഥ പണമല്ല ഊഹാടിസ്ഥാനത്തിലുള്ള ഒന്നാണ് എന്നാണ് യാലെന്‍ പറഞ്ഞിരിക്കുന്നത.് അതിന് വില സ്ഥിരത ഇല്ലെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.

പല ലോക രാഷ്ട്രങ്ങളിലെയും കേന്ദ്ര ബാങ്കുകള്‍ മാന്ദ്യം പുറത്തറിയിക്കാതിരിക്കാന്‍ അനുവാദമുള്ളതിലേറെ പണം അടിച്ചുകൂട്ടി വിതരണം ചെയ്യുന്നുവെന്ന ആരോപണവും ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇത്തരത്തില്‍ ചില കേന്ദ്ര ബാങ്കുകള്‍ വരെ ഇപ്പോള്‍ ഡിജിറ്റല്‍ പണത്തിന്റെ ആരാധകരായിരിക്കുന്നു എന്നും പറയുന്നു. ഇതെല്ലാം കടുത്ത നാണയപ്പെരുപ്പം എന്ന പ്രതിസന്ധിയിലേക്ക് ആയിരിക്കാം ലോക സമ്പദ്വ്യവസ്ഥയെ കൊണ്ടു പോകുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ ഭയക്കുന്നു. പലിശ നിരക്കുകള്‍ താഴ്ന്നു താഴ്ന്ന് അടിയില്‍ മുട്ടാറായിരിക്കുന്നു എന്നതും കാണാതിരിക്കരുതെന്നും അവര്‍ പറയുന്നു. ഇതാണ് പല നിക്ഷേപകരെയും ക്രിപ്റ്റോകറന്‍സികളില്‍ ഭാഗ്യാന്വേഷികളാകാന്‍ പ്രേരിപ്പിച്ചിരിക്കുന്ന ഘടകം. ഇതെല്ലാമാണ് ഈ വര്‍ഷം ആദ്യം 7,200 ഡോളര്‍ വിലയുണ്ടായിരുന്ന ക്രിപ്റ്റോകറന്‍സിയെ ഏകദേശം 28,000 ഡോളറില്‍ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →