പൗരന്‍മാരുടെ പ്രശ്‌ന പരിഹാരത്തിന് ഒറ്റ പോര്‍ട്ടല്‍ സംവിധാനവുമായി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: തകര്‍ന്ന തെരുവ് വിളക്കോ, അടിസ്ഥാന സൗകര്യ പ്രശ്നമോ എന്തുമാകട്ടേ, കര്‍ണാടകയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒറ്റ പോര്‍ട്ടല്‍ സംവിധാനം ഏര്‍‌പ്പെടുത്താന്‍ സര്‍ക്കാര്‍. നേരത്തെ നിലനിന്നിരിന്ന ഒന്നിലധികം പരാതി പരിഹാര പോര്‍ട്ടലുകള്‍ ഇല്ലാതാക്കി, അവയെല്ലാം ഒറ്റ കുടകീഴില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.കര്‍ണാടക സെന്റര്‍ ഫോര്‍ ഇ-ഗവേണന്‍സ് വികസിപ്പിച്ച പോര്‍ട്ടല്‍ 2021 ജനുവരിയില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും എത്തിയിട്ടുള്ള പരാതികള്‍ പരിഹരിക്കുകയും പരാതികളുടെ തദ്സ്ഥിതി നിരീക്ഷിക്കുകയും ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.2018-19 സംസ്ഥാന ബജറ്റിലാണ് പോര്‍ട്ടല്‍ ആദ്യമായി പ്രഖ്യാപിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →