തൊടുപുഴ: വിമതര്‍ പിന്തുണച്ചതോടെ തൊടുപുഴനഗരസഭയുടെ ഭരണം യുഡിഎഫിന്റെ കൈകളില്‍. ആദ്യത്തെ ഒരു വര്‍ഷത്തേക്ക കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജോസഫ് ജോണിനാണ് ചെയര്മാന് സ്ഥാനം നല്‍കിയിരിക്കുന്നത്. എന്നാല്‍ രണ്ട് സീറ്റുമാത്രമുളള ജോസഫ് വിഭാഗത്തിന് ചെയര്മാന് സ്ഥാനം നല്‍കിയതില്‍ ലീഗ് ഉള്‍പ്പടെയുളള ഘടക കക്ഷികള്‍ക്ക് അതൃപ്തിയുണ്ട്.
36 അംഗ തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലില്‍ യുഡിഎഫ് 13, എല്‍ഡിഎഫ് 12, ബിജെപി 8 കോണ്‍ഗ്രസ് വിമതര്‍ 2 എന്നിങ്ങനെയാണ് കക്ഷി നില. വിമതന്മാരായ രണ്ടുപേരും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഭരണം യുഡിഎഫിലെത്തുന്നത്.
എന്നാല്‍ കൂടുതല്‍ അംഗങ്ങളുളള കക്ഷികള്‍ക്ക് ആദ്യം ചെയര്മാന് പദം നല്‍കണമെന്നുളള കീഴ്വഴക്കം തൊടുപുഴയില്‍ പാലിക്കപ്പെട്ടില്ല. ആറ് സീറ്റുളള ലീഗും, 5 സീറ്റുളള കോണ്‍ഗ്രസും ജോസഫ് വിഭാഗത്തിന് മുമ്പില്‍ മുട്ടുമടക്കി. ഇതോടെയാണ് ആദ്യ വര്‍ഷം ജോസഫ് ജോണിന് സ്ഥാനം കൊടുക്കാന്‍ തീരുമാനമായത്. വിമതരെ ഒപ്പം നിര്‍ത്തി ഭരണം പിടിച്ചെടുക്കാനുളള എല്ഡിഎഎഎഫ് ശ്രമം വിജയിച്ചില്ല.

