വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവമ്പാടി: വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നക്കല്‍ തരണിയില്‍ സാബു-റെനി ദമ്പതികളുടെ മകള്‍ ലിബ്‌സ മരിയ സാബുവാണ് ഇന്നലെ (25.12.2020) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിബ്‌സയുടെ 14-ാം ജന്മദിനമായിരുന്നു വെളളിയാഴ്ച. രാവിലെ സമീപത്തെ വീടുകളില്‍ എല്ലാവര്‍ക്കും പിറന്നാള്‍ മധുരം നല്‍കിയിരുന്നു. പിന്നീടായിരുന്നു സംഭവം.

കുട്ടിയെ ആശുപത്രയിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തിരുവമ്പാടി ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരങ്ങള്‍ ലിയോണ്‍ സാബു, ലിലിയസാബു. സംസ്‌കാരം വിളക്കാംതോട് സെന്റ് സെബാസ്റ്റിയന്‍സ് പളളിയില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →