മക്കളെ റോഡിലുപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി പോലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട: മക്കളെ റോഡില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതിയെ പോലീസ് അറസറ്റ് ചെയ്തു. വെട്ടിപ്പുറം സ്വദേശി ബീനയാണ് കടമ്മനിട്ടയിലെ ഒളിസങ്കേതത്തില്‍ നിന്നും പിടിയലായത്. ഒന്‍പതും പതിമൂന്നും വയസുളള ആണ്‍കുട്ടികളെയും കൂട്ടി ബന്ധുവീട്ടിലേക്ക് പോയ ബീന ബന്ധുവീടിന് സമീപത്തെ റോഡില്‍ മക്കളെ ഉപേക്ഷിച്ച് അവിടെ കാത്തുനിന്നിരുന്ന കാമുകന്‍ രതീഷിനൊപ്പം മുങ്ങുകയായിരുന്നു.

തുടര്‍ന്ന് രാമേശ്വരം, തേനി ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലൂടെ കറങ്ങി തിരിച്ചെത്തി കടമ്മനട്ടയിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് പോലീസിന്റെ പിടിയിലായത്. സിം മാറ്റിമാറ്റി ഉപയോഗിച്ചായിരുന്നുപ്രതികളുടെ സഞ്ചാരം

പ്രതികള്‍ക്കെതിരെ ജ്യൂവനല്‍ ജസ്റ്റീസ് നിയമപ്രകാരം കേസെടുത്തു. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ബീനയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും രതീഷിനെ കൊട്ടാരക്കര ജയിലിലേക്കുമാണ് മാറ്റിയത്. രണ്ടുതവണ വിവാഹം കവിച്ചയാളാണ് രതീഷ് . നിരവധി കേസുകളില്‍ പ്രതിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →