മുംബൈ: പോസ്റ്ററുകളിലും ആപ്ലിക്കേഷനിലും വെബ്സൈറ്റിലും മറാത്തി ഉപയോഗിക്കുന്നതിനുള്ള ഓപ്ഷന് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുംബൈയില്‍ മഹാരാഷ്ട്ര നവ്നിര്‍മാന്‍ സേന ആമസോണിന്റെ വെയര്‍ ഹൗസുകള്‍ നശിപ്പിച്ചു. മുംബൈയിലെ അന്ധേരി, പൂനെ നഗരത്തിലുമുള്ള മറോള്‍ എന്നിവിടങ്ങളിലെ ഓഫിസുകളാണ് നശിപ്പിച്ചത്.ആക്രമണത്തില്‍ എല്‍ഇഡി ടിവി, ഗ്ലാസ് ഇനങ്ങള്‍, ലാപ്ടോപ്പ്, പ്രിന്ററുകള്‍ തുടങ്ങിയവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.എട്ട് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സകിനാക പോലീസ് സ്റ്റേഷനില്‍ നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സൈറ്റിലടക്കം മറാത്തി ഉപയോഗിക്കുന്നില്ല: മുംബൈയില്‍ ആമസോണ്‍ ഓഫിസുകള്‍ നശിപ്പിച്ച് മഹാരാഷ്ട്ര നവ്നിര്‍മാന്‍ സേന
