പട്‌ന: ബിഹാറില്‍ നാലു വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 23 കാരനായ യുവാവിനെ കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. കൈമൂര്‍ ജില്ലയിലെ ഭബുവ പോലിസ് സ്‌റ്റേഷന് കീഴിലുള്ള കബാര്‍ ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ച(23/12/20) രാത്രി യുവാവ് പെണ്‍കുട്ടിയെ പണം നല്‍കി വശീകരിച്ച് സമീപത്തെ ഗ്രാമീണ സ്‌കൂളില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
പരിക്കേറ്റ പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് വീട്ടുകാരെ അറിയിച്ചു. പ്രകോപിതരായ കുടുംബാംഗങ്ങള്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ ക്രൂരമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. യുവാവിന്റെ സഹോദരിയുടെ പരാതിയില്‍ ഐപിസി 302, 34 വകുപ്പുകൾ പ്രകാരം ബാലികയുടെ ബന്ധുക്കള്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.

