ഉപരാഷ്ട്രപതി രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്നു

ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്നു. മനുഷ്യ സമൂഹത്തിന്റെ ഉന്നമനത്തിനായി യേശുക്രിസ്തു പഠിപ്പിച്ച അനുകമ്പയുടെയും ക്ഷമയുടെയും മൂല്യങ്ങളിൽ നമുക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാൻ ക്രിസ്മസ് ആഘോഷങ്ങൾ സഹായിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ആഘോഷിക്കുന്ന സന്ദർഭമാണ് ക്രിസ്മസ് എങ്കിലും നിലവിലെ കൊവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് ആഘോഷങ്ങൾ പരിമിതപ്പെടുത്തണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

നമ്മുടെ ജീവിതത്തിൽ സമാധാനവും, സാഹോദര്യവും, ആരോഗ്യവും, സന്തോഷവും കൊണ്ടുവരാൻ ക്രിസ്മസിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. 

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1683355

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →