കൊവിഡിനിടിയിൽ ജല്ലിക്കട്ടിന് അനുമതി നല്‍കി തമിഴ്‌നാട്: 300 മത്സരാര്‍ത്ഥികള്‍, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ചെന്നൈ: കൊവിഡിനിടിയിൽ ജല്ലിക്കട്ടിന് അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. 300 മല്‍സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ അന്‍പത് ശതമാനം കാണികള്‍ക്കാണ് മല്‍സര വേദിയില്‍ അനുമതിയുള്ളു.പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ വ്യക്തമാക്കി.2017ല്‍ ജല്ലിക്കട്ട് പ്രാകൃതമായ ആചാരമാണെന്ന് ആരോപിച്ച് നിരവധി മൃഗക്ഷേമ സംഘടനകള്‍ രംഗത്തെത്തുകയും സുപ്രീംകോടതി ജല്ലിക്കട്ട് നിരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തമിഴ്നാടിന്റെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ് ജല്ലിക്കട്ടെന്ന് തമിഴ് രാഷ്ട്രീയപാര്‍ട്ടികളും ജനങ്ങളും വാദിച്ചതിനെ തുടര്‍ന്ന് വിലക്ക് നീക്കുകയായിരുന്നു. 2021 തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ജല്ലിക്കട്ട് ആഘോഷത്തിന് അനുമതി നല്‍കിയുളള ഉത്തരവെന്നതും ശ്രദ്ധേയമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →