ഫീസ്‌ റെഗുലേറ്ററി കമ്മറ്റി നിശ്ചയിച്ച ഫീസ്‌ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാനത്ത ഫീസ്‌ റെഗുലേറ്ററി കമ്മറ്റി നിശ്ചയിച്ച ഈ വര്‍ഷത്തെ സ്വാശ്രയ ഫീസ്‌ ഹൈക്കോടതി റദ്ദാക്കി. ഒരുമാസത്തിനകം കോടതി ഉത്തരവുകളും മാനദണ്ഡങ്ങളും പാലിച്ച്‌ ഫീസ്‌ പുനര്‍ നിര്‍ണ്ണയിക്കണമെന്ന്‌ ഡിവഷന്‍ ബെഞ്ച്‌ ഉത്തരവിട്ടു.

ആറുലക്ഷം മുതല്‍ ഏഴര ലക്ഷം വരെയാണ്‌ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ്‌. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്‌ ഫീസ്‌ നിര്‍ണ്ണയിച്ചതെന്ന്‌ ചൂണ്ടിക്കാട്ടി ഒരുകൂട്ടം സ്വാശ്രയ കോളേജുകള്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ഹൈക്കോടതി വിധി. ഹര്‍ജി നല്‍കിയ കോളേജ്‌ മാനേജ്‌മെന്‍റുകളുടെ കാര്യത്തിലാണ്‌ വിധി ബാധകമാകുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →