കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ജല്ലിക്കട്ട് നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ജല്ലിക്കട്ട് നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം. ഇതിനായി മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. 300 ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജെല്ലിക്കെട്ട്, മഞ്ചുവിരട്ട്, വടമാട് പോലുള്ളവ നടത്താനാണ് സര്‍ക്കാരിന്റെ അനുമതി. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ അന്‍പത് ശതമാനം കാഴ്ച്ചക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

തുറസ്സായ സ്ഥലമാണെങ്കിലും ഉള്‍ക്കൊള്ളാവുന്നതിന്റെ പാതി പേരെ മാത്രമേ അനുവദിക്കാവൂ. ജല്ലിക്കട്ട് നടക്കുന്ന ഇടത്തേക്ക് കടത്തിവിടുന്നവരെ മുഴുവന്‍ തെര്‍മല്‍ സ്‌കാനിങ്ങിനു വിധേയരാകണം തുടങ്ങി നിരവധിനിര്‍ദ്ദേശങ്ങളുണ്ട്. കർശന നിയന്ത്രണങ്ങളോടെ കൊവിഡ് വ്യാപനം തടയാന്‍ വേണ്ട മുന്നറിയിപ്പുകള്‍ എടുത്ത ശേഷം മാത്രമേ പരിപാടി നടത്താന്‍ പാടുള്ളൂ എന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →