കൊച്ചിയിൽ ഒരു ദിവസം ര​ണ്ട് ത​വ​ണ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ല്‍ ക​യ​റി യു​വാവിൻ്റെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി

കൊ​ച്ചി: ര​ണ്ട് ത​വ​ണ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ല്‍ ക​യ​റി യു​വാവ് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മുഴക്കി. തൃശൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വാണ് ഫോ​ര്‍​ഷോ​ര്‍ റോ​ഡി​ലെ കു​സാ​റ്റ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ 22-12-2020 വൈ​കി​ട്ട് ഏ​ഴോ​ടെ ക​യ​റി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യത്.

ആദ്യ തവണ പോലി​സും ഫ​യ​ര്‍​ഫോ​ഴ്സു​മെ​ത്തി അ​നു​ന​യി​പ്പി​ച്ച്‌ താ​ഴെ​യി​റ​ക്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിടുകയായിരുന്നു. എന്നാല്‍ വീട്ടുകാർക്കൊപ്പം പുറത്തിറങ്ങിയുടന്‍ സെ​ന്‍​ട്ര​ല്‍ സ്​​റ്റേ​ഷ​ന്​ എ​തി​ര്‍​വ​ശ​ത്തു​ള്ള ബോ​ര്‍​ഡി​ലേ​ക്ക് ക​യ​റി വീ​ണ്ടും ഭീ​ഷ​ണി മുഴക്കി.

വീണ്ടുമെത്തിയ ഫ​യ​ര്‍​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അനുനയിപ്പിച്ചു താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​ക​ളി​ലെ​ത്തി താ​ഴേ വി​രി​ച്ച വ​ല​യി​ലേ​ക്ക് തട്ടി വീഴ്ത്തുകയായിരുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →