തിരുവനന്തപുരം: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഇതിനായി എംപി സ്ഥാനം രാജിവെയ്ക്കാനും തീരുമാനം. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി എടുത്ത തീരുമാനം പ്രവർത്തക സമിതി അംഗീകരിച്ചുവെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലീഗ് തീരുമാനം അനുസരിച്ച് കുഞ്ഞാലിക്കുട്ടിയും എം .കെ .മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കും. സംസ്ഥാന പ്രവർത്തക സമിതി യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് മത്സരിച്ച് ജയിച്ചാണ് കുഞ്ഞാലിക്കുട്ടി പാര്ലമെന്റിലേക്ക് പോയത്.

