കൊൽക്കത്ത: സാമൂഹ്യക്ഷേമ, വികസന പദ്ധതികൾക്കായി 8700 കോടി രൂപ അധികമായി പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. മുഖ്യമന്ത്രി മമത ബാനർജിയാണ് 21/12/20 തിങ്കളാഴ്ച ഉച്ചയ്ക്ക് ഇക്കാര്യം വ്യക്തമാക്കിയത്.
“ഗുണഭോക്തൃ പദ്ധതികൾക്ക് പുറമെ വികസന ചെലവുകൾക്കായി 2020-21ൽ സർക്കാർ 20,212 കോടി രൂപ ചെലവഴിച്ചു. അടുത്ത ഒരു മാസത്തിനുള്ളിൽ 8,700 കോടി രൂപ അധികമായി വിട്ടുകൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു.”
ബാനർജി പത്രസമ്മേളനത്തിൽ പറഞ്ഞു.
പഞ്ചായത്ത് മുതൽ ആരോഗ്യം വരെയുള്ള വിവിധ വകുപ്പുകൾക്ക് പണം അനുവദിക്കുമെന്നും അവർ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഗുണഭോക്തൃ പദ്ധതികൾക്കായി ആകെ ചെലവഴിച്ചത് 15,000 കോടി രൂപയായിരുന്നു. എന്നാൽ, നടപ്പു സാമ്പത്തിക വർഷം ഇത് 24,255 കോടി രൂപയായി ഉയർന്നു. ബാനർജി പറഞ്ഞു.

