കൊച്ചി: കൊച്ചി ചേരനല്ലൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ആല്‍ഫ്രഡ് ടിജെ( ആല്‍ഫി) യുടെ നേതൃത്വത്തില്‍ 20 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. രാജിവച്ച് വന്നവര്‍ക്കക്ക് ബിജെപി മണ്ഡലം പ്രസിഡന്റ് പി.ജി മനോജ് കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ ഓഫീസില്‍ വച്ച് സ്വീകരണം നല്‍കി.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്. ഒഎംശാലിന ഷാള്‍ അമിയിക്കുകയും മെമ്പര്‍ഷിപ്പ് നല്‍കുകയും ചെയ്തു. കൗണ്‍സിലര്‍ സുധാ ദിലീപ് ,ജനറല്‍ സെക്രട്ടറിമാരായ സ്വരാജ്, യുആര്‍ രാജേഷ്, പഞ്ചായത്ത പ്രസിഡന്റ് വിവി രമേശന്‍ ജനറല്‍ സെക്രട്ടറി ഗിരി എന്നിവര്‍ നേതൃത്വം നല്‍കി.