ഇടുക്കി: ഇടുക്കി ചിറ്റാമ്പാറ ഏലത്തോട്ടത്തില്‍ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. വെടിവച്ചത് തോട്ടം ഉടമയാണെന്ന് പൊലീസ് പറയുന്നു. മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് വെടിവച്ചുവെന്നാണ് സൂചന. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
എസ്റ്റേറ്റ് സൂപ്രണ്ട് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തോട്ടം ഉടമയുടെ പേരിലുള്ള ലൈസന്‍സുള്ള തോക്കില്‍ നിന്നാണ് വെടിയുതിര്‍ത്തത്. Iതോട്ടം ഉടമയെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി. രണ്ടാം പ്രതിയായ തോട്ടം ഉടമ ഒളിവിലാണ്.

