നെല്ലിയാമ്പതി സന്ദര്‍ശിക്കാനെത്തിയ യുവാക്കൾ കൊക്കയിൽ വീണ് കാണാതായി

പാലക്കാട്: നെല്ലിയാമ്പതി സന്ദര്‍ശിക്കാനെത്തിയ യുവാക്കളെ സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്നു കൊക്കയിലേക്കു വീണു കാണാതായി.
ഒ​റ്റ​പ്പാ​ലം, മേ​ലൂ​ര്‍ സ്വ​ദേ​ശി സ​ന്ദീ​പ്(22), കോ​ട്ടാ​യി സ്വ​ദേ​ശി ര​ഘു​ന​ന്ദ​ന്‍(22)​എ​ന്നി​വ​രാ​ണു കൊക്കയിലെ 3500 അ​ടി താ​ഴ്ച​യി​ലേ​ക്കു വീ​ണ​ത്. 20-12- 2020 ഞായറാഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണു സം​ഭ​വം. ഇവർ ബെംഗളൂരുവില്‍ ഐടി കമ്പനി ജീവനക്കാരാണ്. ആല​ത്തൂ​ര്‍ ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് രാ​ത്രി​യി​ല്‍ ത​ന്നെ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

സീ​താ​ര്‍​കു​ണ്ട് വ്യൂ​പോ​യി​ന്‍റി​ല്‍ ​നി​ന്ന് ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ കാ​ല്‍​വ​ഴു​തി
വീ​ണ സ​ന്ദീ​പി​നെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണു ര​ഘു​ന​ന്ദ​നും താ​ഴേ​ക്കു വീ​ണ​ത് . മ​റ്റു ര​ണ്ടു​പേ​രോ​ടൊ​പ്പം ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യാ​ണു നെ​ല്ലി​യാ​മ്പതി​യി​ലെ​ത്തി​യ​ത്. ഫ​യ​ര്‍​ഫോ​ഴ്സും പോ​ലീ​സും വ​നം വ​കു​പ്പും അ​ട​ങ്ങു​ന്ന സം​ഘം സീ​താ​ര്‍​കു​ണ്ടി​നു താ​ഴെ കൊ​ല്ല​ങ്കോ​ട് ഭാ​ഗ​ത്തു​ള്ള വ​ന​മേ​ഖ​ല​യി​ൽ തെ​രച്ചി​ല്‍ ന​ട​ത്തു​കയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →