വിഷം കഴിച്ചശേഷം യുവതി സ്റ്റേഷനിലെത്തി

തൃശൂര്‍: പോലീസ് വിളിപ്പിച്ച യുവതി സ്റ്റേശഷനിലെത്തിയത് വിഷം കഴിച്ചശേഷം. യുവതി ജോലി ചെയ്തിരുന്നസ്ഥാപനത്തിലെ യുവാവിന്റെയും അമ്മയുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്.

ഒരുമാസംമുമ്പ് യുവതിയടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയപ്പോഴാണ് ആത്മഹത്യ ചെയ്തത്. യുവതി ജോലി ചെയ്തിരു്ന്ന സ്ഥാപനത്തിലെ യുവാവുമായി യുവതിക്ക് അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് ആത്മഹത്യ ചെയതതെന്ന് പറയപ്പെടുന്നു.

പിന്നീട് യുവതിയുമായി അഭിപ്രായ വ്യത്യസത്തിലായ യുവാവും അമ്മയും യുവതിക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് വിളിപ്പിച്ചപ്പോഴാണ് വിഷം കഴിച്ചശേഷം സ്‌റ്റേഷനിലെത്തിയത്. സ്‌റ്റേഷനിലെത്തിയ യുവതിയെ പോലീസ് വടക്കേത്തറ ആശുപത്രിയിലാക്കി . യുവതി അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →