മോസ്‌കോ: റഷ്യന്‍ കോടീശ്വരന്റെ 19 കാരിയായ മകള്‍ മോസ്‌കോയിലെ ഫ്‌ലാറ്റിലെ കിടപ്പുമുറിയിലെ ജനലില്‍ നിന്ന് താഴെ വീണു മരിച്ചു. അതേസമയം, മകളുടെ മരണത്തില്‍ ദുരുഹത ഇല്ലെന്നാണ് വലേറിയ ഷിപ്പിലെങ്കോയുടെ പിതാവായ ആന്‍ഡ്രി ഷിപിലെങ്കോ പറയുന്നത്.
”എനിക്കും എന്റെ കുടുംബത്തിനും ഇപ്പോള്‍ വളരെ ബുദ്ധിമുട്ടുള്ള കാലഘട്ടമാണ്” എന്ന് പറഞ്ഞ ഷിപിലെങ്കോ, മകളുടെ നിലവിളി കേട്ടാണ് അവളുടെ കിടപ്പുമുറിയിലേക്ക് ഓടിയെത്തിയതെന്നും അപ്പോഴേക്കും അവള്‍ താഴെ വിണിരുന്നുവെന്നും പറഞ്ഞു.റഷ്യയിലെ ടെക്‌നോ പാര്‍ക്ക് ശൃംഖലയുടെ മേധാവിയാണ് അദ്ദേഹം. പത്തൊന്‍പതാം പിറന്നാളിന് തൊട്ടടുത്ത ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് യുവതി മരിച്ചത്. എന്നാല്‍ സംഭവത്തില്‍ ദുരുഹതയുണ്ടെന്നാണ് റഷ്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

