പരിഷ്കരണ അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് വായ്പ എടുക്കാനുള്ള അനുമതി; വിവിധ മേഖലകളിലെ നടപടികൾ കൂടുതൽ ലളിതമാക്കുന്നു

വിവിധ പൗര കേന്ദ്രീകൃത മേഖലകളിൽ, പരിഷ്കരണ അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് വായ്പ എടുക്കാനുള്ള അനുമതി കേന്ദ്ര ഗവൺമെന്റ് സംസ്ഥാനങ്ങൾക്ക് നൽകിയതോടെ, സംസ്ഥാനങ്ങൾ, മുൻകൈയെടുത്ത് നടപടികൾ കൂടുതൽ ലളിതമാക്കുന്നു. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട്, തെലങ്കാന, കർണാടക എന്നീ അഞ്ച് സംസ്ഥാനങ്ങൾ ഇതുവരെ നിർദിഷ്ട പരിഷ്കരണ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങൾക്ക്, ഓപ്പൺ മാർക്കറ്റിലൂടെ 16,728 കോടി രൂപയുടെ അധിക സാമ്പത്തികസമാഹരണത്തിന് അനുമതി നൽകി.

കൂടുതൽ സംസ്ഥാനങ്ങൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന്, കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള എക്സ്പെൻഡിച്ചർ വകുപ്പ്, സംസ്ഥാനങ്ങൾ വിവിധ പൗര കേന്ദ്രീകൃത പ്രവർത്തനമേഖലകളിൽ പരിഷ്കരണങ്ങൾ വരുത്തുന്നതിനുള്ള അവസാന തീയതി ദീർഘപ്പിച്ചിരുന്നു. പരിഷ്കരണങ്ങൾ നടപ്പാക്കിയത് സംബന്ധിച്ച്, ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ ശുപാർശ, 2021 ഫെബ്രുവരി 15 ന് മുൻപ് ലഭിച്ചാൽ, പരിഷ്കരണ അധിഷ്ഠിത ആനുകൂല്യങ്ങൾക്ക് സംസ്ഥാനങ്ങൾക്ക് അർഹത ഉണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →