കണ്ണൂര്‍: കോവിഡിനെ തുടര്‍ന്ന് അടച്ചുപൂട്ടിയരുന്ന 33,000 ത്തോളം വരുന്ന അംങ്കണവാടികള്‍ തുറക്കാന്‍ തീരുമാനം. 2020 ഡിസംബര്‍ 21 മുതല്‍ പ്രവര്‍ത്തനം പുനരാംഭിക്കും. കുട്ടികള്‍ വരേണ്ടതില്ലെന്നും, എന്നാല്‍ അദ്ധ്യപകരും ഹെല്‍പ്പര്‍മാരും ഉള്‍പ്പെടയുളള 70,000 ത്തോളം ജീവനക്കാര്‍ ഹാജരാവണമെന്നുമാണ് നിര്‍ദ്ദേശം. കുട്ടികള്‍ക്കും മുലയട്ടുന്ന അമ്മാര്‍ക്കും ഗര്‍ഭിണികള്‍ക്കുമുളള പോഷകാഹാരങ്ങള്‍ അതത് അങ്കണവാടികളില്‍ നിന്നും ഗുണഭോക്താക്കളുടെ വീടുകളിലേക്ക് കൊടുക്കണം. രക്ഷിതാക്കള്‍ അങ്കണവാടികളിലെത്തി അത് കൈപ്പറ്റുന്ന രീതി തുടരുണം. അതിനിടെ സ്മാര്‍ട്ട് അംങ്കണവാടി പദ്ധതി സെര്‍വര്‍ തകരാറായതുകാരണം പഴയപടിയായത് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടാകും.
കഴിഞ്ഞ വര്‍ഷം അങ്കണവാടികള്‍ക്ക് സര്‍ക്കാര്‍ സ്മാര്‍ട്ട്ഫോണ്‍ നല്‍കിയിരുന്നു. ഓരോ അങ്കണവാടി പരിധിയിലേയും കുട്ടികളുടേയും മറ്റും വിവരങ്ങള്‍ 11 രജിസ്റ്ററുകളില്‍ എഴുതി സൂക്ഷിക്കണ്ടതിന് പകരം അത് മൊബൈല്‍ഫോണ്‍ വഴി അപ്ലോഡ് ചെയ്താല്‍ മതിയായിരുന്നു.ഇതിനുവേണ്ടിയാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് അങ്കണ വാടികള്ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കിയത്. ഫോണുകള്‍ വലതും കേടാകുകയും ഇപ്പോള്‍ സെര്‍വറും തരാറിലാകുകയും ചെയ്തിരിക്കുന്നു. കോവിഡ് കാരണം അങ്കണവാടികള്‍ അടച്ചതൊടെ ഡാറ്റാ ശേഖരണം നിലച്ചിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവില്‍ 11 രജിസ്റ്ററുകളും പഴയപടി എഴുതണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കുട്ടികള്‍ വരുന്നില്ലെങ്കിലും അങ്കണവാടികളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നടപ്പാക്കണമമെന്നാണ് നിര്‍ദ്ദേശം. പോഷകത്തോട്ടം പരിപാലിക്കുകയും ഗുണഭോക്താക്കള്‍ക്ക് ഭക്ഷണമെത്തിക്കുകയും വേണം. കുടംബങ്ങളിലേക്ക് അംഗണവാടികള്‍ പദ്ധതി തുടരണം. ദേശീയ പോഷകാഹാര മിഷനുമായി ബന്ധപ്പെട്ടുളള സര്‍വ്വേകള്‍ , ദൈനംദിന ഗൃഹ സന്ദര്‍ശനം, എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകുന്നേരം 3.30 ന് ശേഷം നടത്തണം. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം. ഡിഡിപിഒ മാരുടേയും സൂപ്പര്‍വൈസര്‍മാരുടേയും പ്രതിമാസ അങ്കണവാടി സന്ദര്‍ശനം കൃത്യമായി നടക്കുന്നുണ്ടോയെന്ന് പ്രോഗ്രം ഓഫീസര്‍ പരിശോധിക്കണം.
അതിനിടെ അങ്കണവാടികള്‍ക്ക് പഞ്ചായത്ത് നല്കുന്ന വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പഞ്ചായത്തുകളുടെ സാമ്പത്തീക പ്രതിസന്ധിയാണ് കാരണം. ഒരു പഞ്ചായത്ത് വര്‍ഷം ശരാശരി 30 മുതല്‍ 50 ലക്ഷം രൂപ വരെ അങ്കണവാടികള്‍ക്ക് വിഹിതം നല്‍കേണ്ടതുണ്ട്. ഒരു കുട്ടിക്ക് 25 ദിവസത്തേക്ക് 1.25 കിലോ അരി, 375 ഗ്രാം പയര്‍, 1.25 കിലോ ഗോതമ്പ്, 250 ഗ്രാം വെളിച്ചെണ്ണ എന്നിവയാണ് നല്‍കേണ്ടത്. അമൃതം പൊടിയും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുളള പോഷകാഹാരവും വിതരണം ചെയ്യണം.

