അമ്മയെ തലക്കടിച്ചുകൊന്ന മകന്‍ അറസ്റ്റില്‍

ആലപ്പുഴ: അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ മകന്‍ അറസ്റ്റിലായി. വട്ടാല്‍ വട്ടത്തില്‍ വീട്ടില്‍ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിനയെ (62) കൊലപ്പെടുത്തിയ കേസില്‍ മകന്‍ സുനീഷ്(37)ആണ് പോലീസ് അറസ്റ്റിലായത്. അപകടം സംഭവിച്ചുവെന്ന നിലയില്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെയാണ് ഫിലോമിന മരിച്ചത്. 2020 ഡിസംബര്‍ 5 നായിരുന്നു സംഭവം. 12ന് മരിച്ചു.

കൊലപാതകമാണെന്ന് സംശയിക്കുന്നതായി സ്‌പെഷല്‍ ബ്രാഞ്ച് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വീട്ടിലുണ്ടായ അപകടത്തില്‍ തലക്ക് പരിക്കേറ്റുവെന്നായിരുന്നു ബന്ധുക്കളില്‍ ചിലരുടെ വാദം. സ്വാഭാവിക മരണമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തലയില്‍ ശക്തമായ അടിയേറ്റതായും ആഴമുളള മുറിവാണ് മരണകാരണമെന്നും ആയിരുന്നു റിപ്പോര്‍ട്ട്.

പോലീസ് അന്വേഷണം തുടങ്ങിയതോടെ സുനീഷ് ഒളിവില്‍ പോയി. സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുശേഷം കൂടുതല്‍ പേരെ ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകംമാണെന്ന് പോലീസ് ഉറപ്പിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ് . മദ്യപിച്ചെത്തിയപ്പോള്‍ അമ്മ വഴക്കുപറഞ്ഞുവെന്നും സ്വബോധമില്ലാതെ തടിക്കഷണം കൊണ്ട് അമ്മയുടെ തലയില്‍ അടിക്കുകയായിരുന്നുവെന്നും സുനീഷ് പോലീസിന് മൊഴിനല്‍കി. കൊലപാതകം മറച്ചുവയ്ക്കാന്‍ ശ്രമിച്ച ബന്ധുക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →