സി.എം രവീന്ദ്രന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലും പൂർത്തിയായി, തിങ്കളാഴ്ച(21/12/2020) വീണ്ടും ഇ ഡി ഓഫീസിൽ ഹാജരാകണം

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലും പൂർത്തിയായി. വെളളിയാഴ്ച(18/12/20) രാവിലെയാണ് ചോദ്യം ചെയ്യാനായി കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ സി എം രവീന്ദ്രൻ ഹാജരായത്. തുടർന്ന് 12 മണിക്കൂറുകൾക്ക് ശേഷമാണ് സിഎം രവീന്ദ്രനെ വിട്ടയക്കുന്നത്. തിങ്കളാഴ്ച(21/12/2020) വീണ്ടും ഇ ഡി ഓഫീസിൽ ഹാജരാകണം.

കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. സ്വപ്നയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് സിഎം രവീന്ദ്രനെന്ന് സ്വപ്ന പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

തനിക്ക് സ്വപ്നയുമായി അനൗദ്യോ​ഗികമായി ബന്ധമില്ലെന്ന് രവീന്ദ്രൻ ഇ.ഡിയോട് പറഞ്ഞു. ശിവശങ്കറിനെ പൂർണമായും തള്ളിയെന്നും റിപ്പോർട്ടുണ്ട്.

Share
Tagged
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →