വാക്സിനേഷൻ പ്രോഗ്രാമിൻ്റെ ആദ്യഘട്ടത്തിൽ ഇന്ത്യ 1.4 ബില്യൺ മുതൽ 1.8 ബില്യൺ ഡോളർ വരെ ചെലവഴിക്കേണ്ടിവരുമെന്ന് അന്താരാഷ്ട്ര വാക്സിൻ കൂട്ടായ്മ

ന്യൂഡൽഹി: വാക്സിനേഷൻ പ്രോഗ്രാമിൻ്റെ ആദ്യഘട്ടത്തിൽ ഇന്ത്യ 1.4 ബില്യൺ മുതൽ 1.8 ബില്യൺ ഡോളർ വരെ ചെലവഴിക്കേണ്ടിവരുമെന്ന് അന്താരാഷ്ട്ര വാക്സിൻ കൂട്ടായ്മയായ ‘ഗാവി’ (Global Alliance for Vaccines and mmunizations )യുടെ കണക്കുകൾ വ്യക്തമാക്കുന്നു.

അമേരിക്കയ്ക്ക് പിന്നിൽ ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കോവിഡ് ബാധിത രാജ്യമാണ് ഇന്ത്യ. അടുത്ത ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ 300 ദശലക്ഷം ആളുകൾക്ക് കുത്തിവയ്പ് നൽകാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ആസ്ട്രാസെനെക്ക, റഷ്യയുടെ സ്പുട്നിക്, സിഡസ് കാഡില, ഇന്ത്യയുടെ സ്വന്തം ഭാരത് ബയോടെക് എന്നിവയിൽ നിന്നുള്ള വാക്സിനുകളാണ് നൽകുന്നത്.

ആദ്യ ഘട്ടത്തിൽ മാത്രം ഇന്ത്യയ്ക്ക് 600 ദശലക്ഷം ഷോട്ടുകൾ ആവശ്യ മാണെന്നാണ് റിപ്പോർട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →