തെരഞ്ഞെടുപ്പ് വിജയം യുഡിഎഫിന് എതിരല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയം യുഡിഎഫിന് എതിരല്ലെന്നും യുഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടമുണ്ടായിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫിന് കൂടുതൽ പഞ്ചായത്തുകൾ കിട്ടി. 2015 നേക്കാൾ മെച്ചപ്പെട്ട പ്രകടനം പാർട്ടി കാഴ്ചവച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

” 17-12-2020 വ്യാഴാഴ്ച രാഷ്ട്രീയ കാര്യ സമിതി ചേരും. അതിൽ ഫലം വിലയിരുത്തും. സിപിഐഎമ്മിനും എൽഡിഎഫിനും അമിതമായി ആഹ്‌ളാദിക്കാൻ വകയില്ല. എൽഡിഎഫിന് വലിയ വിജയമില്ല.”
മുല്ലപ്പള്ളി പറഞ്ഞു.

ബിജെപിക്ക് എന്താണ് നേട്ടമെന്ന് വ്യക്തമാക്കാൻ കെ.സുരേന്ദ്രന് കഴിഞ്ഞിട്ടില്ല. സിപിഐഎം- യുഡിഎഫ് ധാരണയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. വീഴ്ചകളുണ്ടെങ്കിൽ പരിശോധിച്ച് തിരുത്തും. ഫലം സത്യസന്ധമായി വിലയിരുത്തുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →