ചെന്നൈ: തമിഴ്‌നാട്ടില്‍ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. പുതുപ്പാളയം ഗ്രാമത്തില്‍ 8, 7 വയസുള്ള പെണ്‍കുട്ടികളേയും അഞ്ചുവയസുകാരനായ മകനേയും കൊലപ്പെടുത്തിയശേഷം ദമ്പതികള്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രഥമീക നിഗമനം.
അയല്‍ക്കാരാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഗൃഹനാഥന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി വിവരമുണ്ട് . ഇതാണ് മക്കളെ കൊലപ്പെടുത്തി ദമ്പതിമാര്‍ ജീവനൊടുക്കാന്‍ കാരണമായതെന്ന് പോലീസ് പറയുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി വിഴുപ്പുറം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക മാറ്റി. സംഭവത്തില്‍ പിഎംകെ നേതാവ് എസ് രാമദാസ് അടക്കമുളളവര്‍ അനുശോചനം രേഖപ്പെടുത്തി.

