അജ്മാനിൽ അകപ്പെട്ട 12 ഇന്ത്യൻ വീട്ടുജോലിക്കാരെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് രക്ഷപ്പെടുത്തി

അജ്മാൻ : വിസ ഏജന്റ് ചതിച്ചതിനെത്തുടർന്നു അജ്മാനിൽ ദുരിതത്തിലായ 12 ഇന്ത്യൻ വീട്ടുജോലിക്കാരെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് രക്ഷപ്പെടുത്തി.
12 പേരിൽ 2 പേർ 15-12-2020 ചൊവ്വാഴ്ച ഇന്ത്യയിലേക്കു മടങ്ങും. ബാക്കിയുള്ളവർക്കും വൈകാതെ മടങ്ങിപ്പോകാനുള്ള സംവിധാനം ഏർപ്പെടുത്തും.

മലയാളികൾ ഉൾപ്പെടെ ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇതിൽ ഉണ്ട്. ഇവരിൽ നിന്ന് പണം കൈ പറ്റിയ ശേഷം മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നു. നാട്ടിൽ നിന്ന് ബന്ധുക്കൾ ഇടപെട്ടതിനെ തുടർന്ന് പ്രമുഖ മാധ്യമങ്ങളിൽ അടക്കം വാർത്ത വരികയും ചെയ്തതിനിടെയാണ് വിടുതൽ നടപടി ഉണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →