കൊച്ചി : മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ നിന്ന് വീണ് വീട്ടു ജോലിക്കാരി മരിച്ച സംഭവം സംശയാസ്പദമെന്ന് ഭർത്താവ് ആരോപിച്ചു. ഫ്ളാറ്റിൽ നിന്ന് താഴെ വീണ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ 13 – 12-2020 ഞായറാഴ്ച മരണപ്പെട്ട കുമാരിയുടെ ഭർത്താവ് ശ്രീനിവാസനാണ് രംഗത്തെത്തിയത്.
ഭാര്യയുടെ മരണം കൊലപാതകമാണെന്ന് ശ്രീനിവാസൻ ആരോപിച്ചു. കമ്മീഷണർക്ക് മുമ്പാകെ പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം
പൊലീസ് അന്വേഷണം നീതിപൂർവമല്ല എന്നും ശ്രീനിവാസൻ പറഞ്ഞു.
ഫ്‌ളാറ്റുടമ ഇംത്യാസിനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഫ്‌ളാറ്റുടമ തന്നോട് പണം വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് പരാതി ഇല്ലെന്ന് വെള്ളപേപ്പറിൽ ഒപ്പിട്ടു മേടിക്കുകയും ചെയ്തു. ആദ്യം കേസിന് പോകാതിരുന്നത് അതുകൊണ്ടാണ്. എന്നാൽ പരാതി ഇല്ലെന്ന് പറഞ്ഞതോടെ യാതൊരു വിധത്തിലുള്ള സഹായവും ഫ്‌ളാറ്റുടമയുടെ പക്കൽ നിന്നും ലഭിച്ചില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.

